തോപ്രാംകുടി: ഇടുക്കി തോപ്രാംകുടി സ്വദേശി കുന്നം മാലിൽ ഷിന്റോ ജോസ് (38) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 10 ദിവസമായി ശ്വാസകോശസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിൽ ലീ മാക് കമ്പനിയിൽ വെൽഡറായിരുന്നു. കെ.കെ.എം.എ മാഗ്നെറ്റ് ടീമും, ഇടുക്കി അസോസിയേഷനും, സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഭാര്യ: മിതു (നഴ്സ്, മുരിക്കാശ്ശേരി അൽഫോൻസ ആശുപത്രി). ഏകമകൻ: ഷാരോൺ (6).