ശാസ്താംകോട്ട: കൂന്നത്തൂർ താലൂക്കിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സി.പി.എം ശാസ്താംകോട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന മുതുപിലാക്കാട് പടിഞ്ഞാറ് മണക്കാട്ടഴികത്ത് എ.എസ്. ഗോപാലകൃഷ്ണപിള്ള (87) നിര്യാതനായി. താലൂക്കിലെ മിച്ചഭൂമി സമരം, കുടികിടപ്പ് സമരം, ചേലൂർ പുഞ്ച ഭൂരഹിതർക്ക് പതിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം, കശുവണ്ടി മേഖലയിലെ സമരങ്ങൾ തുടങ്ങി നിരവധി സമരപോരാട്ടങ്ങളുടെ മുഖ്യ സംഘാടകനായിരുന്നു. കർഷക സംഘം താലൂക്ക് സെക്രട്ടറി, ശാസ്താംകോട്ട സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കുന്നത്തൂർ താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീകലാദേവി. മക്കൾ: ചിത്രാ ദേവി, രാജേഷ്. മരുമക്കൾ: പരേതനായ ഹരികുമാർ, അഞ്ജു.