ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങ് കറുപ്പം വീട്ടിൽ നിസാറിന്റെ ഭാര്യയും പാടൂർ അറക്കൽ അലി മോന്റെ മകളുമായ ഹാഫിസയെ (27) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ഒരുമനയൂർ ഒറ്റത്തെങ്ങിലെ വീട്ടിലെ മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹാഫിസ ഭർത്താവും രണ്ടു മക്കളുമൊന്നിച്ച് അബൂദബിയിലായിരുന്നു. ഒരാഴ്ച മുമ്പാണ് കുടുംബവുമൊന്നിച്ച് നാട്ടിലെത്തിയത്. മകളുടെ മരണത്തിനു പിന്നിൽ ഭർത്താവ് നിസാറിന്റെ പീഡനമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് മുംതാസ് പാവറട്ടി പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മണത്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: അറഫാത്ത്, അൻഫാസ്.