വണ്ണപ്പുറം: കോണ്‍ഗ്രസ് നേതാവും വണ്ണപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പാറക്കല്‍ പി.എസ്. സിദ്ധാര്ഥന് (61) നിര്യാതനായി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി തൊടുപുഴ റീജനല്‍ കമ്മിറ്റി പ്രസിഡന്റ്, മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് ജില്ല പ്രസിഡന്റ്, ഹെഡ് ലോഡ് ആൻഡ് ടിംബര്‍ വര്‍ക്കേഴ്സ് ജില്ല സെക്രട്ടറി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് യൂനിയന്‍ ജില്ല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റായിരുന്നു. ഭാര്യ: വണ്ണപ്പുറം കുന്നുംപുറത്ത് കുടുംബാംഗം ബീന. മക്കള്‍: ശ്രീജിത്ത് (സൗദി), ശ്രീകാന്ത്. മരുമകള്‍: ചിക്കു കോട്ടയം. സംസ്കാരം പിന്നീട്.