തൃശൂർ: പൂത്തോളിലെ ഫയർ ആൻഡ് റെസ്ക്യൂ സർവിസസ് അക്കാദമിയിൽ ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷൻ ഓഫിസർ ട്രെയിനിയായ മലപ്പുറം വാഴക്കാട് പൂവാടിച്ചാലിൽ പരേതനായ സ്വാമിയുടെയും ശാരദയുടെയും മകൻ രഞ്ജിത്ത് (29) ആണ് മരിച്ചത്. രഞ്ജിത്തിന് മാനസിക സമ്മർദം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. വെള്ളിയാഴ്ച രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 31ാം ബാച്ച് ഫയർമാനായ രഞ്ജിത്തിന് നാഗ്പുരിലെ ഫയർഫോഴ്സ് അക്കാദമിയിൽ ഫയർ ഓഫിസർ ട്രെയിനിയായി കഴിഞ്ഞ 10ന് പ്രവേശനം ലഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് തൃശൂർ ഫയർഫോഴ്സ് അക്കാദമിയിൽ എത്തിയതായിരുന്നു. സഹോദരി: രമ്യ.