കൊട്ടിയം: സിസ്റ്റേഴ്സ് ഓഫ് ദ ഹോളിക്രോസ് കൊട്ടിയം കോൺവെന്റിലെ സിസ്റ്റർ സിൽവിയ കോയിക്കര (89) നിര്യാതയായി. തൃശൂർ കുരിയച്ചിറ കോയിക്കര കുടുംബാംഗമാണ്. പരേതരായ വറീത്-മറിയം ദമ്പതികളുടെ ഒമ്പത് മക്കളിൽ ഏഴാമത്തെ മകളാണ്. സമർപ്പണജീവിതത്തിന്റെ 63 വർഷം പൂർത്തിയാക്കിയ സിസ്റ്റർ കമ്യൂണിറ്റി സുപ്പീരിയറായും വിവിധ കോൺവെന്റുകളുെടയും ആശുപത്രികളുടെയും നിർമാണ പ്രവർത്തനങ്ങളുടെ സൂപ്പർവൈസറായും സേവനം ചെയ്തിട്ടുണ്ട്. സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം 3.30ന് കൊട്ടിയം ഹോളിക്രോസ് ചാപ്പലിൽ നടത്തും.