പുതുനഗരം: എലവഞ്ചേരി വട്ടേക്കാട്ടിൽ മൊട്ടവീട് പരേതനായ ചിന്നപ്പ റാവുത്തറുടെ മകൻ അബ്ദുൽ കരീം (76) നിര്യാതനായി. കൊല്ലങ്കോട് പൂച്ചിമാർക്ക് ബീഡി കമ്പനി തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ ജന്നത്തുന്നിസ. മക്കൾ: നിഷാദ്, സമീന, നസീമ. മരുമക്കൾ: ലഹബർ സാലിക്ക്, അബ്ബാസ്, ഷംല. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കൊടുവായൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.