ആലത്തൂർ: പാടൂർ കളരിക്കൽ എം. ഭക്തവത്സല പണിക്കർ (93) നിര്യാതനായി. ആലത്തൂർ എസ്.എൻ. കോളജ് റിട്ട. ലാബ് അറ്റൻഡറാണ്. മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ഐ.എൻ. ടി.യു.സി മണ്ഡലം സെക്രട്ടറി, കേരള കളരി പണിക്കർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സീതാറാം മിൽ സമരത്തിൽ കരുണാകരനൊപ്പം കൂടെ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രാധാലക്ഷ്മി. മക്കൾ: മധുസൂദനൻ, കാർത്തികേയൻ (ജ്യോത്സ്യന്മാർ), പത്മജ. മരുമക്കൾ: രതി, രേഖ, ശശിധരൻ.