ആമ്പല്ലൂര്‍: നെന്മണിക്കരയില് അവസാന വര്‍ഷ ബി.ഫാം വിദ്യാര്‍ഥിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെന്മണിക്കര പിടിയത്ത് വര്‍ഗീസിന്റെയും ബോബിയുടെയും മകന് ലിവിൻ (25) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് പരീക്ഷക്കായി പാമ്പാടി നെഹ്റു കോളജിലെത്തിയ ലിവിന് അവിടെ വെച്ച് തലകറങ്ങി വീഴുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇ.സി.ജിയില്‍ ചെറിയ പ്രശ്നമുള്ളതായി ഡോക്ടര്‍ പറഞ്ഞിരുന്നതായും പറയുന്നു. വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ലിവിന്റെ മാതാവ് മുറിയിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. സഹോദരി: ക്രിസ്റ്റീന. സംസ്കാരം തിങ്കളാഴ്ച.