ചെറുതുരുത്തി: വെട്ടിക്കാട്ടിരി ജ്യോതി എൻജിനീയറിങ് കോളജിനടുത്ത് താമസിക്കുന്ന തൂങ്കുഴി വീട്ടിൽ റിട്ട. അധ്യാപകൻ ജോർജിന്റെ മകൻ പോൾ ജെയ്സണെ (50) അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബിസിനസുകാരനായ പോൾ ജെയ്സൺ ഞായറാഴ്ച രാവിലെ കടയിൽ വരാത്തതിനെ തുടർന്ന് സുഹൃത്ത് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. വിവരമറിയിച്ചതിനെ തുടർന്ന് അജ്മാൻ പൊലീസ് എത്തി മുറി ചവിട്ടിത്തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഒന്നര മാസം മുമ്പാണ് പോൾ ജെയ്സൺ അവധി കഴിഞ്ഞ് നാട്ടിൽനിന്ന് പോയത്. മൃതദേഹം നാട്ടിലെത്തിക്കും. മാതാവ്: അൽഫോൺസ. ഭാര്യ: മേരി സുധ. മകൾ: ഗ്രേറ്റ.