കരുളായി: കളംകുന്ന് സ്വദേശി കൊളപ്പറ്റ അമീറലി (68) ദുബൈയിൽ നിര്യാതനായി. സി.പി.ഐ നിലമ്പൂർ മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി നിലമ്പൂർ മണ്ഡലം പ്രസിഡന്റ് കരുളായി സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുലൈഖ കക്കോടൻ. മക്കൾ: സഫറലി, അസ്ലം (ഇരുവരും ദുബൈ), സാജിറ, പരേതനായ ഫിറോസലി. മരുമക്കൾ: സൈദാലി (ചന്തക്കുന്ന്), ഫെബിന, സുമയ്യ, ആശിഖ ഫർസാന.