മേപ്പയൂർ: തെയ്യം കലാകാരൻ വിളയാട്ടൂരിലെ വടക്കെ വേങ്ങോട്ടു ബാലൻ മുന്നൂറ്റൻ (67) നിര്യാതനായി. വിവിധ ക്ഷേത്രങ്ങളിൽ തെയ്യം കെട്ടി ആടിയിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: അനില, തെയ്യം കലാകാരന്മാരായ വി.വി. അനീഷ്, അനൂപ്. മരുമക്കൾ: തെയ്യം കലാകാരനായ സനൂപ് (കതിരൂർ തലശ്ശേരി), ലിജിന, നിഷ. സഹോദരങ്ങൾ: നാരായണൻ അശോകൻ, സരോജിനി, ജാനു, പരേതനായ കുഞ്ഞിക്കേളു, കുഞ്ഞിരാമൻ, ഹരിശ്ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച.