നന്മണ്ട: എഴുകുളം ശ്രീനിലയത്തിൽ പരലാട് ശ്രീധരൻ മാസ്റ്റർ (77) നിര്യാതനായി. ബാലുശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനും ചേർത്തല ഗവ. ബോയ്സ് ഹൈസ്കൂളിലും ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പ്രധാനാധ്യാപകനുമായിരുന്നു. ഭാര്യ: കുന്നോത്ത് തറവാട്ടിൽ സാവിത്രി. മക്കൾ: രജിഷ, ജെഷി. മരുമക്കൾ: പ്രേമൻ (റിട്ട. തഹസിൽദാർ, പെരുവട്ടൂർ), ഹരീഷ്കുമാർ വെള്ളിമാട്കുന്ന് (കേരള ബാങ്ക്). സഹോദരങ്ങൾ: ലക്ഷ്മി, ഭാസ്കരൻ (റിട്ട. കെ.എസ്.ഇ.ബി), വിജയൻ (റിട്ട. പ്രിൻസിപ്പൽ), പ്രസന്ന (കോക്കല്ലൂർ) സഞ്ചയനം വ്യാഴാഴ്ച.