നെടുമങ്ങാട്: മുതിർന്ന കോൺഗ്രസ് നേതാവ് വിതുര തേവിയോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം ഐശ്വര്യയിൽ എൽ.സി. ദാസ് (എൽ. ക്രിസ്തുദാസ്-82) നിര്യാതനായി. കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം, നെടുമങ്ങാട് മണ്ഡലം പ്രസിഡൻറ്, ഡി.സി.സി ഓഫിസ് സെക്രട്ടറി, ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി, ഹരിജനക്ഷേമ ഉപദേശക സമിതി അംഗം, വിവിധ ഘട്ടങ്ങളിൽ വക്കം പുരുഷോത്തമൻ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗം, നെടുമങ്ങാട് മുനിസിപ്പൽ റെസിഡൻറ്സ് വെൽഫെയർ സഹകരണ സംഘം ഭരണസമിതി അംഗം, മാധ്യമം ദിനപത്രം പ്രൂഫ് റീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോതറാണിയും കൊക്കോതമംഗലവും, അടിമസമ്പ്രദായം കേരളത്തിൽ, തുമ്പോട് ചരിത്രം, ക്രിസ്തുമതം കേരളത്തിൽ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കൾ: മോഹൻ സി. ദാസ് (അധ്യാപകൻ വിതുര ഗവ. ഹൈസ്കൂൾ), വിപിൻ സി. ദാസ് (സോഫ്റ്റ്വെയർ എൻജിനീയർ, ജർമനി). മരുമക്കൾ: മഞ്ജു സി. ബാലൻ (എം.ജി.എം സ്കൂൾ, വിതുര), ദീപ ആർ.ദാസ് (മാനേജർ, കനറാ ബാങ്ക്, പേരൂർക്കട ശാഖ).