ചവറ: ദേശീയ അധ്യാപക അവാർഡ് ജേതാവ് ചവറ കുളങ്ങരഭാഗം ‘ശ്രീകാന്ത’ത്തിൽ ഭദ്രൻ എസ്. ഞാറക്കാട് (82) നിര്യാതനായി. ഓൾ ഇന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. കൊല്ലം ജില്ലയിൽ ജൂനിയർ റെഡ് ക്രോസിന് തുടക്കംകുറിച്ച അധ്യാപകനായിരുന്നു. എഴുത്തുകാരനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും ആയിരുന്നു. ഭാര്യ: അമ്മിണി എസ്. ഭദ്രൻ (റിട്ട. അധ്യാപിക, കവയിത്രി). മക്കൾ: ശ്രീകാന്ത് (മനഃശാസ്ത്രജ്ഞൻ), സ്മിത എ. ഭദ്രൻ (അഭിഭാഷക), ശബരി ഗിരീശൻ (ഹെൽത്ത് ഇൻഷുറൻസ് സെയിൽസ് മാനേജർ). മരുമക്കൾ: ഡോ. വിധു, അഡ്വ. പ്രേംനിവാസ് ശ്രീനിവാസൻ, എ. രജിത.