തേവലക്കര: പടിഞ്ഞാറ്റകര പ്ലാമൂട്ടിൽ വിളയിൽ പരേതനായ പി.ജെ. വർഗീസിന്റെയും തങ്കമ്മ വർഗീസിന്റെയും മകൻ ജോൺ പി. വർഗീസ് (ജോൺകുട്ടി, 70) നിര്യാതനായി. ഭാര്യ: സൂസൻ ജോൺ (കൊട്ടറ തെങ്ങുംവിളയിൽ കുടുംബാംഗം). മക്കൾ: വർഗീസ് ജോൺ, എലിസബത്ത് ജോൺ. മരുമകൻ: ജോസഫ് ജോൺ. സംസ്കാരം ബുധനാഴ്ച ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.