ചെർപ്പുളശ്ശേരി: ചളവറ പുളിയക്കോട്ടുതൊടി പന്തലിങ്ങല്‍ സുകുമാരന്‍ നായര്‍ (83) മുംബൈയില്‍ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 50 വര്‍ഷമായി മുംബൈയിലെ സാന്റാക്രൂസില്‍ താമസമായിരുന്ന അദ്ദേഹം ഫാര്‍മകോണ്‍ റെമ്ഡി, എക്സല്‍ ഇലക്ട്രിക്കല്‍ എൻജിനീയറിങ് എന്നിവയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു.ഭാര്യ: ഇന്ദിര. മക്കള്‍: സുനിത (യു.എസ്), ഡോ. സുജിത് നായര്‍ (മുംബൈ). മരുമകന്: ജയപ്രകാശ് (യു.എസ്). സഹോദരങ്ങള്‍: പി.പി. ശ്രീകുമാര്‍ (റിട്ട. എയര്‍ഫോഴ്സ്), ഭാനുമതി അമ്മ (കയിലിയാട്), ഡോ. പ്രഭാകരൻ (ഒറ്റപ്പാലം), പി.പി. വാസു (റിട്ട. എൻജിനീയര്‍ കഞ്ചിക്കോട് കാര്ബറാന്ഡം ലിമി. കമ്പനി). പരേതരായ പി.പി. ബാലകൃഷ്ണൻ (സ്ഥാപകൻ കെ.ടി.എൻ മെഡിക്കൽ ഹാൾ, ഫാർമസി കോളജ്), സരോജിനി അമ്മ, കല്യാണിക്കുട്ടി അമ്മ (റിട്ട. പ്രധാനാധ്യപിക ചളവറ എ.യു.പി സ്കൂൾ). സംസ്കാരം മുംബെയില്‍ നടത്തി.