വടക്കഞ്ചേരി: ദേശീയപാത മംഗലംപാലം ബൈപാസിൽ ബൈക്കിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. മംഗലംപാലം പേട്ടപറമ്പ് കബീറാണ് (52) മരിച്ചത്. തിങ്കളാഴ് ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. വടക്കഞ്ചേരി കാരയ്ക്കാട്ടിൽ സ്റ്റിക്കർ ജോലികൾ ചെയ്യുന്ന കട നടത്തുന്ന കബീർ മംഗലം പാലത്തെ വീട്ടിൽ പോയി ഉച്ചഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ ആലത്തൂരിൽനിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഉടൻ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദേശീയപാത മംഗലംപാലം ബൈപാസിൽ സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തത് നിരന്തരം അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. പിതാവ്: പരേതനായ ഹമീദ്. മാതാവ്: ആമിന. ഭാര്യ: സൈബുന്നീസ. മകൻ: താഹ. സഹോദരങ്ങൾ: അബ്ദുൽ കാദർ ജൈലാനി, മുസ്തഫ, പാത്ത്മുത്ത്, മഹമ്മൂദ.