കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പത്തായക്കാട്ട് ബൈക്കും മാടുക്കളെ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥി മരിച്ചു. പത്തായക്കാട് കുറ്റിക്കാട്ട് വീട്ടിൽ ഷാജഹാന്റെ മകൻ അജ്മൽ അഫ്ത്താർ (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പത്തായക്കാട് പൂവ്വാലിപറമ്പിൽ കമറുദ്ദീന്റെ മകൻ ഷുഹൈബിനെ (19) പരിക്കുകളോടെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 7.30ഒാടെയാണ് അപകടം. ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥികളായ ഇരുവരും തൃശൂരിൽ പഠിക്കാൻ പോകുന്നതിനിടെ പത്തായക്കാട് സെന്ററിന് കിഴക്കുവെച്ചാണ് തമിഴ്നാട്ടിൽനിന്ന് വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജ്മൽ മരിച്ചു. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഖബറടക്കം ഖത്തറിലുള്ള പിതാവ് എത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ എട്ടിന് പതിയാശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മാതാവ്: സദീഖ. സഹോദരൻ: അജ്ലാൽ.