ആമ്പല്ലൂര്‍: പാലിയേക്കരയില്‍ വയോധിക കോവിഡ് ബാധിച്ച് മരിച്ചു. പുലക്കാട്ടുക്കര ഐത്താടന്‍ കോരന്റെ ഭാര്യ ലീലയാണ് (77) മരിച്ചത്. മക്കള്‍: വാസന്തി, രാമന്, രാജു, ഷാജു, സന്തോഷ്. മരുമക്കള്‍: വാസു, പുഷ്പലത, ശോഭന, ജയലക്ഷ്മി. ചെറുതുരുത്തി: കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. ദേശമംഗലം കടുകശ്ശേരി രാമച്ചാത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ (ദേശമംഗലം ഗ്രാമ പഞ്ചായത്ത് മുൻ അംഗം) ഭാര്യ മാധവിയമ്മ (79) ആണ് മരിച്ചത്. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കൾ: രാമകൃഷ്ണൻ, രവീന്ദ്രൻ, മുരളീധരൻ, സാവിത്രി, ഷേർലി, മണികണ്ഠൻ. മരുമക്കൾ: സുജാത, ഉഷ, രേഖ, സുനിൽ, ധന്യ, പരേതനായ മുരളീധരൻ.