കൊല്ലം: യു.എ.ഇയിലെ സാംസ്കാരിക-ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി ഫജർ മൻസിലിൽ നൗഷാദ് പുന്നത്തല (60, മുഹമ്മദ് നൗഷാദ്) നിര്യാതനായി. യുനൈറ്റഡ് മലയാളി അസോസിയേഷൻ കൺവീനർ, ഭാവന ആർട്സ് സൊസൈറ്റി പ്രസിഡന്റ്, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തുടങ്ങി ദുബൈയിലെ വിവിധ സംഘടനകളുടെ അമരത്ത് സജീവമായിരുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ജമാഅത്തെ ഇസ്ലാമി റുക്ൻ പരേതനായ മാവള്ളി ഹനീഫയുടെ മകനാണ്. 36 വർഷമായി ദുബൈയിലുണ്ടായിരുന്ന നൗഷാദ് ഏറെക്കാലം ഡിഫൻസിലായിരുന്നു. പിന്നീട് ഹയാത്ത് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ചികിത്സാർഥം ഒന്നരവർഷമായി നാട്ടിലായിരുന്നു. അഞ്ച് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ആരിഫ നൗഷാദ്. മകൾ: ഹാജറ. മരുമകൻ: ഫഹദ്.