വെള്ളാങ്ങല്ലൂർ: ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും രണ്ടാം വാർഡ് മെംബറുമായ അനിൽ മാന്തുരുത്തി (48) നിര്യാതനായി. പരേതനായ മാന്തുരുത്തി നാരായണന്റെയും പരേതയായ കല്യാണിയുടെയും മകനാണ്. സ്ട്രോക് വന്നതിനെ തുടർന്ന് എറണാകുളം ആസ്റ്ററിൽ ചികിത്സയിൽ ആയിരുന്നു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മാള മൾട്ടി പർപ്പസ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ഭരണസമിതി അംഗവും കെ.പി.സി.സി ഒ.ബി.സി വിങ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. തുടർച്ചയായി നാലുതവണ പഞ്ചായത്ത് അംഗം ആയിരുന്നു. ഭാര്യ: മഞ്ജു അനിൽ. മക്കൾ: കീർത്തന, കാവ്യാമോൾ. സംസ്കാരം ബുധനാഴ്ച രാവിലെ വെള്ളാങ്ങല്ലൂർ തറവാട്ടുവളപ്പിൽ.