എരുമപ്പെട്ടി: കാഞ്ഞിരക്കോട് കുറ്റിക്കാടൻ വീട്ടിൽ പരേതനായ വറീതിന്റെ മകൻ ദേവസി (79) നിര്യാതനായി. ഓട്ടുപാറയിലെ ദേവസി സൺസ് എന്ന പലചരക്ക് സ്ഥാപനത്തിന്റെ ഉടമയാണ്. ഭാര്യ: മേരി. മക്കൾ: മിനി, ജെന്നി, ജെമിനി, ബെന്നി, ജിനി, ജോണി. മരുമക്കൾ: ജോസഫ്, ജോജു, ജോസ്, ജിസ, ബോബി, ജിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കുണ്ടന്നൂർ കർമലമാത പള്ളി സെമിത്തേരിയിൽ.