തൊടുപുഴ: വാഴക്കുളം കാവന കാര്യാമഠത്തിൽ ജോർജിന്റെ ഭാര്യ അന്നക്കുട്ടി ജോർജ് (70) നിര്യാതയായി. എനാനല്ലൂർ മുട്ടത്ത്കുടി കുടുംബാംഗമാണ്. മക്കൾ: ജോമി, ജോബി (ഇരുവരും കാനഡ). മരുമക്കൾ: ഷിമി, ഡോണ. സംസ്കാരം ബുധനാഴ്ച രണ്ടിന് വാഴക്കുളം സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ.