അകത്തേത്തറ: ശിവാനന്ദാശ്രമത്തിലെ സ്വാമി നിത്യാനന്ദ സരസ്വതി (88) നിര്യാതനായി. പത്തനംതിട്ട ഇടപ്പാവൂർ പാലമുറ്റത്ത് വീട്ടിൽ ശ്രീനാരായണ പിള്ളയുടെയും പാർവതിയമ്മയുടെയും മകനാണ്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം മുംബൈ ലോ കോളജിൽനിന്ന് എൽഎൽ.ബി പാസായി. തുടർന്ന് അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ ദീർഘകാലം ജോലി ചെയ്തു. ലോണവാല കോളജിലെ യോഗ ഡിപ്ലോമ പഠനത്തോടെ സന്യാസജീവിതം നയിച്ചു. ഗുരുനാഥനായ ജ്ഞാനാനന്ദ സരസ്വതി സ്വാമിയിൽ നിന്ന് ദീക്ഷ നേടി നിത്യാനന്ദ സരസ്വതി എന്ന പേര് സ്വീകരിച്ചു. പാലക്കാട് കല്ലേകുളങ്ങര റെയിൽവേ കോളനി ശിവാനന്ദാശ്രമത്തിന്റെ ആധ്യാത്മിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കേരളത്തിൽ സ്വാമിക്ക് നിരവധി ശിഷ്യഗണങ്ങളുണ്ട്.