കൊല്ലങ്കോട്: നെന്മേനി മാത്തൂർ പരേതനായ കോമ്പന്റെ മകൻ മണികണ്ഠൻ (54) നിര്യാതനായി. കേരള കോൺഗ്രസ് (എം) കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റ്, മലബാർ സിമന്റ്സ് ശശീന്ദ്രൻ ആക്ഷൻ കൗൺസിൽ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലത. മക്കൾ: മംഗളാരാജ്, മേഘ. സഹോദരങ്ങൾ: വേലായുധൻ, ഷൺമുഖൻ (കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം), വള്ളികുട്ടി, ഇന്ദിര എന്ന ദൈവന, പരേതനായ മുരുകൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചിങ്ങംച്ചിറ വീട്ടുവളപ്പിൽ.