ഇരിങ്ങാലക്കുട: ബൈക്ക് വൈദ്യുതിക്കാലിലിടിച്ച് പൊറത്തിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. തലയിണക്കുന്ന് ഇക്കണ്ടംപറമ്പില്‍ പരേതനായ ജയന്റെ മകന് ജിതിനാണ് (26) മരിച്ചത്. ബുധനാഴ്ച രാത്രി 10നാണ് അപകടം. പൊറത്തിശ്ശേരി സഹകരണ ബാങ്കിന് സമീപത്തെ വൈദ്യുതിക്കാലിലാണ് ജിതിന്റെ ബൈക്ക് ഇടിച്ചത്. പിന് സീറ്റില്‍ ഇരുന്നിരുന്ന ഹരിപുരം സ്വദേശി നിധീഷിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവ്: ശോഭ. ഭാര്യ: രേഷ്മ. മകന്: രുദ്രദേവ്.