തിരുവണ്ണൂർ: പരേതനായ സ്വാതന്ത്ര്യസമര സേനാനി എം.സി.കെ മൊല്ലയുടെയും പരേതയായ പാത്തുമ്മയുെടയും മകൻ എം. മുഹമ്മദ് ഹസൻ (72-റിട്ട. എഫ്.സി.ഐ, വെസ്റ്റ്ഹിൽ) തിരുവണ്ണൂരിലെ സ്വവസതിയിൽ നിര്യാതനായി. എഫ്.സി.ഐ സ്റ്റേറ്റ് എംപ്ലോയിസ് യൂനിയൻ ജനറൽ കൺവീനർ, കരുവശ്ശേരി സഹകരണ ബാങ്ക് ഡയറക്ടർ എന്നീനിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ദൗരിയ ഷഫീക്ക. സഹോദരി: പരേതയായ നബീസ. മക്കൾ: അഷ്കത്ത് (ഖത്തർ), ഇഷ്റത്, തൗസീഫ്. മരുമകൾ- ആഷിറ (പുതിയങ്ങാടി -പാലക്കട), മുഹമ്മദ് റഫീഖ് (ഗൾഫ് ബസാർ), സുൽത്താന (എറണാകുളം).