കുറ്റ്യാടി: മുക്കം കെ.എം.സി.ടി ചെയർമാനും കോഴിക്കോട് നാഷനൽ ഹോസ്പിറ്റൽ ഉടമയുമായ ഡോ. കെ. മൊയ്തുവിന്റെ സഹോദരി എരുവച്ചേരി കുഞ്ഞാമി (81) നിര്യാതയായി. പരേതനായ മലോപ്പൊയിൽ ആലിയുടെ ഭാര്യയും കുറ്റ്യാടി മഹല്ല് മുത്തവല്ലി പരേതനായ കോമത്ത് കുഞ്ഞിത്തറുവയ് ഹാജിയുടെ മകളുമാണ്. മക്കൾ: എം.പി. കുഞ്ഞമ്മദ് (റിട്ട. ഫോറസ്റ്റർ), എം.പി. കുഞ്ഞബ്ദുല്ല (റിട്ട. പഞ്ചാബ് നാഷനൽ ബാങ്ക്), അബ്ദുൽ മജീദ്, കാസിം (ഇരുവരും ഖത്തർ). ബിയ്യാത്തു, സുബൈദ, നഫീസ, പരേതനായ അബ്ദുൽസലാം. മരുമക്കൾ: ബീവി (പാലേരി), സുലൈഖ (ചീക്കോന്ന്), സൗദ(മൊകേരി), തയ്യിബ (അടുക്കത്ത്), പരേതനായ കുഞ്ഞബ്ദുല്ല (പേരാമ്പ്ര), പരേതനായ അബ്ദുറഹ്മാൻ (കടലുണ്ടി) പോക്കർ (നാദാപുരം). മറ്റു സഹോദരങ്ങൾ: ബിയ്യാത്തു, അയിഷ, ഹലീമ, പരേതരായ ഡോ. ഇ. കുഞ്ഞമ്മദ്, ഡോ: ഇ. സൂപ്പി, അബ്ദുല്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴിന് കുറ്റ്യാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.