കോഴിക്കോട്: നാടക കലാകാരൻ നാരകത്ത് തിരിശേരി വിന്റർ ഹോമിൽ എൻ.ടി. വിശ്വനാഥൻ (വിന്റർ വിശ്വനാഥ് -85) നിര്യാതനായി. കാച്ചിലാട്ട് സ്കൂൾ റിട്ട. അധ്യാപകനാണ്. ചിത്രകലാധ്യാപകനും നാടക, സംഗീത സംവിധായകനുമായിരുന്നു. മിഠായിതെരുവിലെ വിന്റർ ആർട്സ് സ്ഥാപകനാണ്. സംഗീത നാടക അക്കാദമി അവാർഡ്, മാഹി രമേശ് കലാകേന്ദ്ര അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്. ഭാര്യ: ഇന്ദിരാദേവി (റിട്ട. അധ്യാപിക, കാച്ചിലാട്ട് സ്കൂൾ). മക്കൾ: വിന്ധ്യ (അധ്യാപിക, കാച്ചിലാട്ട് സ്കൂൾ), സന്ധ്യ(കാലിക്കറ്റ് ടെക്സ്റ്റൈൽസ്). മരുമക്കൾ: സി.കെ. പ്രദീപ്കുമാർ(ടെക്സ്റ്റൈൽ ഏജൻസി), പി.പി. അനിൽകുമാർ (കാലിക്കറ്റ് ടെക്സ്റ്റൈൽസ്). സഞ്ചയനം ഞായറാഴ്ച.