നെടുങ്കണ്ടം: സംസ്ഥാനപാതയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ തൂക്കുപാലം സന്യാസിയോട പനക്കല്സിറ്റി സ്വദേശി കാലാമുരിങ്ങയില്‍ ജാലീസ് എന്ന ജോര്‍ജിന്റെ മകന് ജിമ്മി ജോര്‍ജാണ് (19) മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുമളി -മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടം സെന്‍ട്രല്‍ ജങ്ഷനിലായിരുന്നു അപകടം. നാട്ടുകാര്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിച്ചു. മാതാവ്: ജിന്‍സി. സഹോദരങ്ങള്‍: ജാസ്മി, ജിസ്മി.