കോന്നി: തണ്ണിത്തോട്ടില്‍ കുളവിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തണ്ണിത്തോട് പ്ലാന്റേഷന് കോര്പറേഷന് പറക്കുളം ബി ഡിവിഷനിലാണ് സംഭവം. മേടപ്പാറ ചേന്നംപാറയില്‍ അഭിലാഷാണ് (38) മരിച്ചത്. ടാപ്പിങ് തൊഴിലാളികളായ കുഴിവിള കിഴക്കേതില്‍ കെ.എസ്. സുനില്‍കുമാര്‍(45), പാലനില്‍ക്കുന്നതില്‍ ലത (40), തേക്കുതോട് വിളയില്‍ സജീവ് കുമാര്‍ (45), കടയ്ക്കമണ്ണില്‍ എം.എസ്. പ്രിയ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുന്ത് കുളവിക്കൂട് ആക്രമിച്ചതിനെത്തുടര്‍ന്ന് കുളവിക്കൂട്ടം തൊഴിലാളികളെ കുത്തുകയായിരുന്നു.