കൊല്ലങ്കോട്: കൊല്ലങ്കോട് കിഴക്കെഗ്രാമം സഫലഗിരി പാലസിൽ ഫാ. വി.കെ. ജോൺ കോർ എപ്പിസ്കോപ്പ (77) നിര്യാതനായി. കൊല്ലം നല്ലില വിളയിൽ കുടുംബാംഗമാണ്. റിട്ട. ഫസ്റ്റ് ഗ്രേഡ് സർവേയർ ആണ്. ഭാര്യ: കുണ്ടറ കളത്തിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: അഡ്വ. സിത്താര (അധ്യാപിക, കുന്ദംകുളം), അഡ്വ. സുത്താര (ലണ്ടൻ), ഉമ്മൻ ജോൺ (മാനേജർ, സെന്റ് പോൾസ് സ്കൂൾ). മരുമക്കൾ: സിജോ സി. ചെറിയാൻ (അബൂദബി), ഫാ. മാത്യൂസ് കുര്യാക്കോസ് (ലണ്ടൻ), തേജു ഉമ്മൻ (അധ്യാപിക, സെന്റ് പോൾസ് സ്കൂൾ). ഫെബ്രുവരി രണ്ടിന് രാവിലെ ഒമ്പത് മുതൽ കൊല്ലങ്കോട് സഫലഗിരി പാലസിൽ പൊതുദർശനത്തിനുവെക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ ചിറ്റൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ നടക്കും. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം നല്ലിലയിലെ സെന്റ് ഗബ്രിയേൽ ഓർത്തഡോക്സ് വലിയപള്ളിയിൽ ഖബറടക്കം നടത്തും.