നാദാപുരം: കോവിഡ് രോഗബാധിതനായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട. അധ്യാപകൻ വളയം ഒന്നാം വാർഡിലെ പീറ്റയിൽ സതീശൻ (58) നിര്യാതനായി. ചുഴലി ഗവ. എൽ.പി സ്കൂളിൽ നിന്ന് പ്രധാന അധ്യാപകനായാണ് വിരമിച്ചത്. ഭാര്യ: ജയ. മക്കൾ:സൂര്യ, സായൂജ്. സഹോദരങ്ങൾ: സേതുനാഥൻ (തലശ്ശേരി), സജീവൻ.