ഷൊർണൂർ: സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വാണിയംകുളം ദേവികൃപ ഗ്യാസ് ഏജൻസി ഉടമയും കുളപ്പുള്ളി ശെൽവരാജ് നിവാസിൽ പരേതനായ ഗോവിന്ദൻ ചെട്ട്യാരുടെ മകനുമായ കനകരാജ് (53) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് ആറരയോടെ കുളപ്പുള്ളി ചുവന്ന ഗേറ്റിനു സമീപമായിരുന്നു അപകടം. ഷൊർണൂർ ഫയർ സ്റ്റേഷന്റെ ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പരേതയായ സുശീല. മക്കൾ: വിഘ്നേഷ്, വർഷ. മരുമക്കൾ: അജുമ, അഭിലാഷ്.