കുന്നംകുളം: കുളിക്കാനിറങ്ങിയ യുവാവ് ചാട്ടുകുളത്തിൽ മുങ്ങിമരിച്ചു. ആർത്താറ്റ് ചെമ്മണ്ണൂര്‍ പണിക്കശ്ശേരി വീട്ടിൽ ചന്ദ്രന്റെ മകന് കിരണ്‍ (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. കുളത്തില്‍ താഴ്ന്നുകൊണ്ടിരുന്ന യുവാവ് രക്ഷിക്കാനായി ശബ്ദമുണ്ടാക്കിയത് കേട്ട് സമീപത്തുള്ളവർ ഓടിയെത്തിയപ്പോഴേക്കും പൂര്‍ണമായും മുങ്ങിത്താഴുകയായിരുന്നു. കുന്നംകുളത്തുനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഒരു മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.കുന്നംകുളം പൊലീസും സ്ഥലത്തെത്തി. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്. മാതാവ്: പരേതയായ സുമ. സഹോദരി: ശരണ്യ.