മുളങ്കുന്നത്തുകാവ്: പാറമേക്കാവ് ക്ഷേത്രത്തിലെ മുൻ കോമരം കോഞ്ചേരി റോഡ് കല്ലാറ്റ് ബാലകൃഷ്ണ കുറുപ്പ് (83) നിര്യാതനായി. പാറമേക്കാവ് ക്ഷേത്രത്തിൽ 33 വർഷം (വെളിച്ചപ്പാട്) കോമരവും തിരുവമ്പാടി ക്ഷേത്രത്തിൽ 13 വർഷം മേളക്കാരനുമായിരുന്നു. കോക്കുളങ്ങര ക്ഷേത്രത്തിലെ കോമരവും മുളങ്കുന്നത്തുകാവ് ധർമ്മശാസ്താ ക്ഷേത്രത്തിലെ കാരായ്മ ചെണ്ട അടിയന്തിരക്കാരനുമായിട്ടുണ്ട്. പാറമേക്കാവ് കിഴക്കു വീട്ടിൽ ബാലൻ മേനോൻ പുരസ്കാരവും മുളങ്കുന്നത്തുകാവ് ധർമ്മശാസ്താ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെ പല കോമരക്കാരും ഇദ്ദേഹത്തിന്റെ ശിഷ്യൻമാരാണ്. ഭാര്യ: സുഭദ്ര. മക്കൾ: ശിവശങ്കരൻ (വാദ്യകലാകാരൻ, കളമെഴുത്ത് കലാകാരൻ), സീതാലക്ഷ്മി (ആയുർവേദ കേന്ദ്രം), സീമന്തിനി, ശ്രീദേവി (സിറ്റി ചാനൽ). മരുമക്കൾ: ശ്രീകല (മനക്കുളം കോവിലകം, അംഗൻവാടി അധ്യാപിക), രാജൻ, പരേതരായ നന്ദൻ, പത്മനാഭൻ.