തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ആന്റണി തോട്ടാൻ (81) നിര്യാതനായി. പരേതരായ വറീത് -അന്നമ്മ ദമ്പതികളുടെ മകനാണ്. പാവറട്ടി, വരന്തരപ്പിള്ളി പള്ളിക്കുന്ന് ഇടവകകളിൽ സഹവികാരിയായും കുഴിക്കാട്ടുശ്ശേരി, താവളം, പറപ്പൂക്കര, അരിമ്പൂർ, അമ്മാടം, കോടന്നൂർ, പാവറട്ടി, പാലാഴി, മരത്താക്കര, കോനിക്കര, സരിതപുരം, ചിറ്റാട്ടുകര, കോടന്നൂർ, കല്ലൂർ പടിഞ്ഞാറ്, വടക്കൻ പുതുക്കാട്, ഒളരിക്കര, നെഹ്റുനഗർ, ചൂണ്ടൽ, മുക്കാട്ടുകര, ഒല്ലൂർ മേരിമാത എന്നിവിടങ്ങളിൽ വികാരിയായും പുതുക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ ഫൊറോന വികാരിയായും സെന്റ് മേരീസ് മൈനർ സെമിനാരി റെക്ടർ, സെന്റ് എവുപ്രേസ്യ ആർച്ച് ഡയോസിസൻ ഷ്രൈൻ റെക്ടർ, വൊക്കേഷൻ പ്രമോട്ടർ എന്നീ തസ്തികകളിലും സേവനം ചെയ്തിട്ടുണ്ട്. കോളജ് ഓഫ് കൺസൽട്ടേഴ്സിൽ അംഗമായിരുന്നു. പ്രീസ്റ്റ് വെൽഫെയർ ഫണ്ട് പ്രസിഡന്റ്, പ്രസ്ബിറ്ററൽ കൗൺസിൽ അംഗം, വിവിധ സ്കൂളുകളുടെ മാനേജർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ ജോസഫ്, ഫാ. യൂസ്റ്റസ് തോട്ടാൻ, ഫാ. ആന്റണി തോട്ടാൻ സീനിയർ, മേരി, ഫാ. പോൾ തോട്ടാൻ, സിസ്റ്റർ കമില്ല, സിസ്റ്റർ മേരി തെരേസ്, ഫാ. റാഫേൽ തോട്ടാൻ, സെലിൻ ഫ്രാൻസീസ്, അൽഫോൺസ ഡേവീസ്. മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30 മുതൽ 8.30 വരെ തൃശൂർ സെന്റ് ജോസഫ് വൈദിക മന്ദിരത്തിലും 10.30 മുതൽ 2.30 വരെ തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 2.30ന് തൃശൂർ ലൂർദ് കത്തീഡ്രൽ ദൈവാലയ സെമിത്തേരിയിൽ.