കോഴിക്കോട്: മുൻ മന്ത്രി എം.ടി. പത്മയുടെ ഭർത്താവും സ്റ്റേറ്റ് മോട്ടോഴ്സ് ഉടമയുമായിരുന്ന മട്ടാങ്കോട്ട് രാധാകൃഷ്ണൻ (87) ബംഗളൂരുവിൽ മകളുടെ വസതിയിൽ നിര്യാതനായി. മക്കൾ: ബിന്ദു രാധാകൃഷ്ണൻ (ഡെപ്യൂട്ടി ലീഗൽ അഡ്വൈസർ റിസർവ് ബാങ്ക്, മുംബൈ), അർജുൻ രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ് ഫിഡിലിറ്റി, യു.എസ്) മരുമക്കൾ: ഒ.പി. ശശിധരൻ, അസ്വിത അർജുൻ. സഹോദരങ്ങൾ: പരേതരായ നാരായണൻ, നാരായണി, ലക്ഷ്മി, ഭരതൻ.