ചേളന്നൂർ: കുമാരസ്വാമി-ചെലപ്രം റോഡിൽ ഗുഡ്ലക്ക് ലൈബ്രറിക്കു സമീപം നാലുകണ്ടത്തിൽ രത്നാകരൻ (67) നിര്യാതനായി. പരേതരായ ബാപ്പുക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സുമതി. മക്കൾ: ജിതിൽ (ഇൻഡസ്ഇൻഡ് ബാങ്ക്), അർജുൻ (വിപ്രോ, ചെന്നൈ). മരുമകൾ: ലിഖിദാസ് (എം.ഡിറ്റ് പോളിടെക്നിക്). സഹോദരങ്ങൾ: രത്നാവതി, രത്നേശ്വരൻ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം), രത്നേശ്വരി, രജനി. സഞ്ചയനം വ്യാഴാഴ്ച.