ചെർപ്പുളശ്ശേരി: ടൗണിലെ പി.കെ. ബേക്കറി ഉടമയും പൗര പ്രമുഖനുമായ പാലപ്പുഴ കുഞ്ഞയമു ഹാജി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റിയാസുദ്ദീൻ (പി.കെ. ബേക്കറി), ഷാജിത, ഫമിത, വഹീദ (ടീച്ചർ ഇൻസ്ട്രക്ടർ, ഗവ. ടി.ടി.ഐ മലപ്പുറം). മരുമക്കൾ: അബൂബക്കർ (കൊളമ്പിൽ ഫാബ്രിക്സ്) , അൻവർ (സി.പി. സ്റ്റോർ പെരിന്തൽമണ്ണ), ബാസിം (ജി.എസ്.ടി ഓഫിസർ, തലശ്ശേരി), ജസീന.