തൃശൂർ: കേരള വർമ കോളജിലെ മുൻ അധ്യാപകൻ കോലഴി ഗ്രീൻലാന്റ് അവന്യുവിൽ തെക്കിനിയേടത്ത് ഡോ. ടി.ആർ. ശിവശങ്കരൻ (69) നിര്യാതനായി. എറണാകുളം കാക്കനാടാണ് സ്വദേശം. അടിയന്തരാവസ്ഥ കാലത്ത് എറണാകുളം മഹാരാജാസ് കോളജ് മാഗസിൻ എഡിറ്ററായിരിക്കേ ബട്രോൾ ബ്രഹ്തിന്റെ ‘അമ്മ’ എന്ന നാടകം കോളജ് സുവനീറിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തൃശൂർ കേരളവർമ കോളജിലും കുന്നംകുളം വിവേകാനന്ദ കോളജിലും മലയാളം പ്രഫസറായി ജോലി ചെയ്തു. വിരമിച്ച ശേഷം വിവിധ സാംസ്കാരിക സംഘടനകളിൽ സജീവമായിരുന്നു. മക്കൾ: ഡോ. സന്ധ്യ (കൊച്ചി മെഡിക്കൽട്രസ്റ്റ്), സൂര്യ (എൻജിനീയർ, യു.എസ്). മരുമക്കൾ: ഡോ. രമേഷ് (മസ്കത്ത്), മോഹനകൃഷ്ണൻ (യു.എസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.