ആലത്തൂർ: രാത്രി ഉറങ്ങാൻ കിടന്നയാളെ രാവിലെ വീട്ടിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തി. ഉടനെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിറ്റിലഞ്ചേരി കാത്താം പൊറ്റയിൽ പൊന്നാശാരിയുടെ മകൻ രാജൻ (65) ആണ് മരിച്ചത്. ആശാരി പണിക്കാരനാണ്. ഇയാൾ വളരെക്കാലമായി തമിഴ്നാട്ടിലാണ് താമസമെന്നും അവിടെ ഭാര്യയും മക്കളും ഉള്ളതായും പറയുന്നുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും.