തിരുവല്ല: കുടുംബ വഴക്കിനെത്തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. കവിയൂർ കോട്ടൂർ പിച്ചകശ്ശേരിൽ വീട്ടിൽ ഓമനക്കുട്ടനാണ് (63) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെ ഭാര്യയോടും മകളോടും വഴക്കുണ്ടാക്കിയശേഷം കിടപ്പുമുറിയിൽ കയറി കതകടച്ച ഓമനക്കുട്ടൻ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ് തിരുവല്ല താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ച മരിച്ചു. ഭാര്യ: കുമാരിയമ്മ. മകൾ: രശ്മി. മരുമകൻ: സതീഷ് കുമാർ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.