വർക്കല: കരുനിലക്കോട് ഉഷസിൽ ടി.എ. രാധാകൃഷ്ണൻ (80) നിര്യാതനായി. കരുനിലക്കോട് ബാപ്പുജി സ്മാരക ഗ്രന്ഥശാല, കരുനിലക്കോട് റസിഡൻസ് അസോസിയേഷൻ, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേൻ പുന്നമൂട്-വർക്കല യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഞെക്കാട് എച്ച്.എസ്.എസ് പ്രിൻസിപ്പലായാണ് സർവിസിൽനിന്ന് വിരമിച്ചത്. ഭാര്യ: രത്നമ്മ. മക്കൾ: അനി, അനു. മരുമക്കൾ: സുനിൽ, റാണി.