കോന്നി: സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്ലേലി ചന്ദ്രഭവന്‍ വിജീഷിന്റെ ഭാര്യ കാര്‍ത്തികയാണ് (29) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് കാര്‍ത്തിക ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സാധാരണ പ്രസവമായിരുന്നെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് അയക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് കോന്നി പൊലീസില്‍ പരാതി നല്കി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ.