മുള്ളരിങ്ങാട്: കാപ്പിക്കുരു പറിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. മുള്ളരിങ്ങാട് ചോറ്റുപാറയിൽ കുരുവിളയാണ് (ബേബി - 56) മരിച്ചത്. ഒരാഴ്ച മുമ്പ് ഇലപ്പള്ളിയിലെ പുരയിടത്തിൽ കാപ്പിക്കുരു പറിക്കാൻ പോയ കുരുവിളയെക്കുറിച്ച് വീട്ടുകാർക്ക് വിവരം ലഭിച്ചില്ല. തുടർന്ന് ചൊവ്വാഴ്ച സ്ഥലത്തെത്തി അന്വേഷിക്കുന്നതിനിടെ കാപ്പിയിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മുള്ളരിങ്ങാട് സംസ്കരിക്കും. ഭാര്യ: ലിസാമ്മ. മക്കൾ: ഷെർമി, ഷെവിൻ, നീതു, ഷെയ്സ്. മരുമക്കൾ: രഞ്ചൽ, ജോബി, എബി. കാഞ്ഞാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.