ചെറുതുരുത്തി: വയനാട് സ്വദേശിയായ യുവാവിനെ സ്വകാര്യ വ്യക്തിയുടെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ വേദിക നിവാസിലെ സുഭാഷിന്റെ മകൻ സുജേഷിനെ (30) ആണ് ചെറുതുരുത്തിയിലെ സ്വകാര്യ വ്യക്തിയുടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രണ്ട് മാസമായി സുജേഷ് ഇവിടെ മാസവാടക അടിസ്ഥാനത്തിൽ റൂമെടുത്ത് താമസിക്കുകയാണ്. തൃശൂരിൽ ജോലി ഉണ്ടെന്നാണ് പറഞ്ഞിരുന്നതെന്ന് ലോഡ്ജ് ഉടമകൾ പറയുന്നു. ബുധനാഴ്ച രാവിലെ പിതാവ് ഫോണിൽ വിളിച്ചിരുന്നു. എടുക്കാത്തതിനെ തുടർന്ന് വെട്ടിക്കാട്ടിരിയിലുള്ള കൂട്ടുകാരനെ വിവരം അറിയച്ചു. തുടർന്ന് കൂട്ടുകാരൻ ലോഡ്ജിൽ എത്തി വിളിച്ചപ്പോൾ റൂം ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ ഇരുമ്പ് കുറ്റിയിൽ ഉടുമുണ്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ബന്ധുക്കൾ എത്തിയ ശേഷം ചെറുതുരുത്തി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: സുജാത.