കുഴൽമന്ദം: പാൽവണ്ടി ഇടിച്ച് കാൽനടക്കാരൻ മരിച്ചു. കുത്തനൂർ മുപ്പുഴ പെരുമ്പായിൽ ഗോപാലനാണ് (74) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. തലയിൽ സാരമായി പരിക്കേറ്റ ഇയാളെ കുഴൽമന്ദം, പാലക്കാട്, തൃശൂർ ആശുപത്രികളിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ സ്വകാര്യ വാഹനം സി.സി.ടി.വി സഹായത്തോടെ ആലത്തൂരിൽനിന്ന് പൊലീസ് പിടികൂടി. ഭാര്യ. ജാനകി. മക്കൾ: രമേഷ് (ജെ.സി.ബി ഓപറേറ്റർ), രതീഷ് (എറണാകുളം). മരുമകൾ: രാമിത.