വാടാനപ്പള്ളി: രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ചെമ്പകശേരി ചുള്ളിയിൽ സി.ബി. അശോക് കുമാർ (62) നിര്യാതനായി. സി.പി.എം വാടാനപ്പള്ളി നടവെസ്റ്റ് ബ്രാഞ്ച് അംഗം, കെ.എസ്.കെ.ടി.യു ഏരിയ ജോയന്റ് സെക്രട്ടറി, പു.ക.സ യൂനിറ്റ് ട്രഷറർ, യുവജന സംഘം വായനശാല ലൈബ്രേറിയൻ, സാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നേരത്തെ സി.പി.ഐയിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ദാനം ചെയ്തു. ഭാര്യ: രഞ്ജിത. മക്കൾ: ഹൃദ്യ, ഹരി (സി.പി.എം നടവെസ്റ്റ് ബ്രാഞ്ച് അംഗം), ലക്ഷ്മി. മരുമക്കൾ: പ്രേംലാൽ, ശ്രീജേഷ്